News Wednesday, April 6, 2022 - 17:01
Submitted by kerala on Wed, 2022-04-06 17:01
Select District:
News Items:
Description:
തോട്ടപ്പള്ളി ഫിഷറീസ് സ്‌റ്റേഷൻ തുറന്നു
06/04/2022
സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമം ഫലപ്രദമായി നടപ്പാക്കുന്നതിനും കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതിനും ഫിഷറീസ് സ്‌റ്റേഷന്‍ പ്രയോജനപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോട്ടപ്പള്ളി ഫിഷറീസ് സ്‌റ്റേഷൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശൂര്‍, മലപ്പുറം, കാസര്‍കോട് ഫിഷറീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. തോട്ടപ്പള്ളി ഹാർബറിൽ നടന്ന യോഗത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ എ എസ് സുദര്‍ശനന്‍, പി ജി സൈറസ്, കെ കവിത, എസ് ഹാരിസ്, സജിത സതീശൻ, ഫിഷറീസ് ജോയിന്റ് ഡയറക്‌ടര്‍ എം ശ്രീകണ്ഠന്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍മാരായ എസ് ആർ രമേശ് ശശിധരന്‍, എസ് ഐ രാജീവ്, അസിസ്‌റ്റന്റ് ഡയറക്‌ടര്‍ സീമ, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ബി ഷാനവാസ്, കോസ്‌റ്റല്‍ എസ്‌ഐ ഷാജഹാന്‍ തുടങ്ങിയവർ പങ്കെടുത്തു.
ആധുനിക സൗകര്യങ്ങളുള്ള ഫിഷറീസ് സ്‌റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റസ്‌ക്യൂ ബോട്ടുകളുടെ സേവനം ലഭ്യമാണ്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങൾ ഇവിടെ ഏകോപിപ്പിക്കും. അസിസ്‌റ്റന്റ് ഡയറക്‌ടര്‍, അസിസ്‌റ്റന്റ് ഫിഷറീസ് എക്‌സ്‌റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരുടേയും പ്രത്യേക പരിശീലനം ലഭിച്ച റെസ്‌ക്യൂ ഗാര്‍ഡുമാരുടെയും സേവനവും ലഭ്യമാണ്.
Regional Description: