News Sunday, October 31, 2021 - 17:46

Select District: 
News Items: 
Description: 
31/10/2021 ശ്രീലങ്കയ്ക്കും തമിഴ്നാടിനുമിടയിൽ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുകയാണ്. ഇതു കുറച്ചുകൂടി ശക്തി പ്രാപിച്ചു നവംബർ 2ആം തിയതിക്കും 4ആം തിയതിക്കുമിടയിൽ കേരളത്തീരത്തു ഇതിന്റെ പ്രഭാവം കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് നിലവിലെ കാലാവസ്ഥ നിഗമനങ്ങളനുസരിച്ച് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതു കാരണം കേരള തീരത്തോട് ചേർന്ന്, വരും ദിവസങ്ങളിൽ കടൽ കാലാവസ്ഥ രൂക്ഷമാവാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതിന് അനുസരിച്ച് ഈ നിഗമനങ്ങൾക്ക് മാറ്റം വന്നേക്കാം. ഇന്ന് മുതൽ കൃത്യമായ ഇടവേളകളിൽ നൽകുന്ന കാലാവസ്ഥ വിവരങ്ങൾ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കടലിൽ പോകുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്നു.
Regional Description: 