ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 12/08/2019 വൈകുന്നേരം 5.30 മുതൽ 13/08/2019 രാത്രി 11.30 വരെ 2.5 മീറ്റർ മുതൽ 2.8 മീറ്റർ വരെ ഉയരമുള്ള ശക്തമായ തിരമാലകളും, വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്, അതോടൊപ്പം സമുദ്രോപരിതലത്തിൽ 47 cm/s മുതൽ 68 cm/s വേഗതയുള്ള ജലപ്രവാഹം ഉണ്ടാകുവാനും ഇടയുണ്ട്. കൂടാതെ കേരളതീരത്ത് 12/08/2019 മുതൽ 16/08/2019 വരെ അറബിക്കടലിന്റെ വടക്ക്, മധ്യ ഭാഗങ്ങളിലും അതിനോട് ചേർന്ന് വരുന്ന തെക്കൻ പ്രദേശങ്ങളിലും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കുകയും കടലിൽ പോകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു.